തൊടുപുഴ: ലോക നാളികേര ദിനാചരണത്തിന്റെ ഭാഗമായി ചിരട്ട, ഈര്‍ക്കില്‍ എന്നിവയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് കുരുന്നു കൈകള്‍. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂളില്‍ സംഘടിപ്പിച്ച ക്രാഫ്റ്റ് മത്സരവും കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവുമാണ് നാളികേരത്തിന്റെ നാനാവിധ സാധ്യതകളും കുരുന്നുകളുടെ സര്‍ഗവൈഭവവും വരച്ചുകാട്ടിയത്.
തെങ്ങിന്റെ ഭാഗങ്ങളായ ചിരട്ട, ഓല, ഈര്‍ക്കില്‍, കൊതുമ്പ് എന്നിവ മാത്രം ഉപയോഗിച്ച് നിര്‍മിച്ച മനോഹരമായ വീട്ടുപകരണങ്ങള്‍, അലങ്കാര വസ്തുക്കള്‍, വൈവിധ്യമാര്‍ന്ന കളിപ്പാട്ടങ്ങള്‍ എന്നിവ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തി.സ്കൂള്‍ ഹെഡ്മാസ്റ്റര് ഷിന്റോ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ആല്ബിന് ജോസഫ്, സിനു സണ്ണി, അഞ്ജു ജോസഫ്, രമ്യ മുരളി എന്നിവര്‍ നേതൃത്വം നല്കി.